Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bike And Pickup

Kasaragod

ദേ​ശീ​യ​പാ​ത സ​ർ​വീ​സ് റോ​ഡി​ൽ ബൈ​ക്കു​ക​ളും പി​ക്ക​പ്പ്‌​വാ​നും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

ഉ​പ്പ​ള: ബ​ന്തി​യോ​ടി​നു സ​മീ​പം ദേ​ശീ​യ​പാ​ത​യു​ടെ സ​ർ​വീ​സ് റോ​ഡി​ൽ ര​ണ്ടു ബൈ​ക്കു​ക​ളും പി​ക്ക​പ്പ്‌​വാ​നും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു.

മം​ഗ​ളൂ​രു യേ​ന​ക്ക​ല്ല് പ​ടി​ന​ടു​ക്ക​യി​ലെ സു​രേ​ഷ് റൈ​യു​ടെ മ​ക​ൻ നി​ര​ഞ്ജ​ൻ (24) ആ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രു ബൈ​ക്കി​ലെ യാ​ത്രി​ക​ൻ മം​ഗ​ളൂ​രു ശ​ക്തി​ന​ഗ​ർ സ്വ​ദേ​ശി കൃ​തി​ക ബെ​ന്നി​യെ (24) ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി 12.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കുക​യാ​യി​രു​ന്ന യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കു​ക​ൾ എ​തി​രേ വ​ന്ന പി​ക്ക​പ്പ്‌​വാ​നു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യു​വാ​ക്ക​ളെ ഉ​ട​ൻ ത​ന്നെ ബ​ന്തി​യോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് മം​ഗ​ളൂരു​വി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ദേ​ശീ​യ​പാ​ത​യു​ടെ ഇ​ടു​ങ്ങി​യ സ​ർ​വീ​സ് റോ​ഡു​ക​ളി​ൽ വാ​ഹ​ന​ത്തി​ര​ക്കേ​റു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും വ​ഴി​വ​യ്ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്ന് നേ​ര​ത്തേ നി​ര​വ​ധി ത​വ​ണ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.

Latest News

Corehub Up